Zygo-Ad

പെരിങ്ങത്തൂരിൽ ദ്വിദിന നബിദിനാഘോഷവും കലാപരിപാടികളും നടന്നു.


പെരിങ്ങത്തൂർ : പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി ഹിഫ്‌ളുൽ ഖുർആൻ കോളേജ് , ശശിഅത്ത് കോളേജ് , മനാറുൽ ഹുദാ മദ്റസ്സ , ജുമുഅത്ത്പള്ളി ദറസ് (നൂറേത്വയ്‌ബ , നൂറുൻ അലാ നൂർ ) ആഭിമുഖ്യത്തിൽ ദ്വിദിന നബിദിനാഘോഷവും കലാപരിപാടിയും നടന്നു. സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും പെരിങ്ങത്തൂർ ജുമുഅത്ത്പള്ളി മഹല്ല് ജമാഅത്ത് ട്രഷറർ അസീസ് കുന്നോത്തിന്റെ അധ്യക്ഷതയിൽ പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘടനം ചെയ്തു .   വാർഡ് കൗൺസിലർ എം പി കെ അയ്യൂബ് , മുൻസിപ്പൽ കൗൺസിലർ സയ്യിദ് സൈനുദ്ദിൻ തങ്ങൾ , മുദരിസ് ഇസ്മയിൽ ഫൈസി , മജീദ് തുറങ്ങാൽ , കൂടത്തിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ , ഖാലിദ് പീലവുള്ളതിൽ , പ്രൊഫസർ മുസ്തഫ , എം ആർ എ കുഞ്ഞമ്മദ് ഹാജി ,നവാസ് വാഫി , സഫീർ ബുർഖാനി ,മുസ്തഫ റഹ്‌മാനി , ശംസുദ്ദിൻ ബാഖവി ,ഷുഹൈൽ കോക്കാട്ട് , ഷംസീർ നടാൽ എന്നിവർ പ്രസംഗിച്ചു .വിശുദ്ധ ഖുർആൻ മനഃ പാഠമാക്കിയ ഹാഫിള് മുഹമ്മദ് കെ കെ ചടങ്ങിൽ ആദരിച്ചു .മത്സര വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു . മഹല്ല് ജമാഅത്ത് സെക്രട്ടറി സിദ്ദിഖ് കൂടത്തിൽ സ്വാഗതം പറഞ്ഞു . ശംസുദ്ദിൻ ബാഖവി നന്ദിയും പറഞ്ഞു .

വളരെ പുതിയ വളരെ പഴയ