Zygo-Ad

പാലത്തായി യു.പി സ്കൂളിൽ സൈനികരെ ആദരിച്ച് കൊണ്ടുള്ള സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി.


പാനൂർ:പാലത്തായി യു പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യത കൊണ്ട് ശ്രദ്ധേയമായി. .പൂർവ്വ വിദ്യാർത്ഥികളായ ഒൻപത്  സൈനികർക്ക് വിദ്യാലയം സ്നേഹാദരവ് നൽകി .എൽ എസ് എസ് ജേതാവ് ശ്രിദശ്രീജിത്. പാചക തൊഴിലാളിയായി വിരമിച്ച ശാരദ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. സ്കൂൾ നൃത്തവർണ്ണവിസ്മയ ശില്പശാലയിൽ  സജീന്ദ്രൻ പുത്തൂർ രൂപപ്പെടുത്തിയ മഹാത്മ ഗാന്ധിയുടെ ഛായ ചിത്ര സമർപ്പണവും നടത്തി.

കെ.പി മോഹനൻ എം എൽഎ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭാ ഉപാധ്യക്ഷ പ്രീത അശോക് അധ്യക്ഷം വഹിച്ചു. പിടിഎ പ്രസിഡൻ്റ് രാജേഷ് കുളങ്ങര, സ്റ്റാഫ് സെക്രട്ടറി രജീഷ് സി.പി എന്നിവർ പ്രസംഗിച്ചു തുടർന്ന് വിദ്യാർത്ഥികൾ ഒരുക്കിയ മേരാവതൻ സ്വാതന്ത്ര്യ ദിനപരിപാടിയും നടന്നു.പ്രധാന അധ്യാപകൻ ബിജോയ് പി സ്വാഗവും ഹൃദ്യപി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ