Zygo-Ad

ഡി വൈ എഫ് ഐ പെരിങ്ങളം മേഖല കമ്മിറ്റി "അതിജീവനത്തിൻ്റെ ചായക്കട" താഴെ പൂക്കോത്ത് ആരംഭിച്ചു


വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട്‌ നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമ്മിച്ച് നല്കുന്ന വീടുകളുടെ  നിർമ്മാണത്തിന് ആവശ്യമായ ധനസമാഹരണം നടത്തുന്നതിൻ്റെ ഭാഗമായി പെരിങ്ങളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
പൂക്കോം ടൗണിൽ നടന്ന അതിജീവനത്തിൻ്റെ ചായകട ആരംഭിച്ചു,
ഡി വൈ എഫ് ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ശബ്നം പി.പിഅദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി ആദർശ് സി.എച്ച് സ്വാഗതം പറഞ്ഞു. സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം കെ.പി. രമേശൻ മാസ്റ്റർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു..

വളരെ പുതിയ വളരെ പഴയ