പാനൂർ: പാനൂർ നിള്ളങ്ങലിൽ കാലങ്ങളായി വെള്ളം കെട്ടിക്കിടന്ന് അപകടങ്ങൾ പതിവായിരുന്നു. അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരം കാണാതായതോടെ റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹരിക്കാനായി പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ സ്വന്തമായും പ്രദേശവാസികളിൽ നിന്നും തുക സമാഹരിച്ച് നാട് മനോഹരമാക്കാനൊരുങ്ങി.
കാലങ്ങളായി വെള്ളകെട്ടിന് കാരണമായി മൂടിക്കിടക്കുന്ന ഓവുചാലുകൾ ജെ സി ബി ഉപയോഗിച്ചും ബാക്കിയുള്ളത് സ്വന്തമായുള്ള കഠിനാധ്വാനത്തിലൂടെയും പൂർണമായും ക്ലീൻ ചെയ്തു. പ്രവൃത്തി കഴിഞ്ഞു അവശേഷിച്ച തുക കൊണ്ട് റോഡ് ഗതാഗതത്തെ ഒട്ടും തടസ്സമാവാത്ത രീതിയിൽ കുറച്ച് പൂചട്ടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.
മൂന്നുവർഷത്തോളം ഇവിടെ വെള്ളം കെട്ടിനിന്നു അപകടങ്ങൾ നടന്നപ്പോഴും സംഭവസ്ഥലത്തെത്താത്ത അധികൃതർ ചെടി വച്ചതിനു ശേഷം അരമണിക്കൂർ കൊണ്ട് ഇവിടെ എത്തി ചെടി എടുത്ത് കളയണം എന്നാവശ്യപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
.ഞങ്ങൾക്ക് പരാതി കിട്ടിയതിൻ്റെ അടിസ്ഥാനമായാണ് നടപടി എന്നായിരുന്നു അവരുടെ വിചിത്രമായ മറുപടി.
പിന്നീട് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം വിട്ടെങ്കിലും പി.ഡബ്ല്യു.ഡി അധികൃതരുടെ ശുഷ്ക്കാന്തിയിൽ തരിച്ചു പോയി ഇവിടുത്തെ ജനങ്ങൾ!