വയനാടിനായി ശനിയും ഞായറും കരിയാട് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആക്രി ശേഖരിചു . ജനങ്ങളിൽ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ ചലഞ്ചുകൾ ഏറ്റെടുത്തുംമാണ് വയനാടിനായി പണം കണ്ടെത്തുന്നത്.
2018 ലെ പ്രളയകാലത്ത് ഡിവൈഎഫ്ഐ വിവിധ ചലഞ്ചുകളിലൂടെ കണ്ടെത്തി സർക്കാരിലേക്ക് നൽകിയിത് 10 കോടിയിലേറെ രൂപയാണ് . സമാനതകളില്ലാത്ത ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് ഉണ്ടായത്. വീടും കിടപ്പാടവും ഉറ്റവരെയും നഷ്ട്ടപ്പെട്ട നൂറു കണക്കിന് മനുഷ്യരെ ചേർത്ത് പിടിക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക പദ്ധതി ഡിവൈ എഫ് ഐ തയാറാക്കുന്നുണ്ട്
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 25 വീടുകൾ നിർമിച്ച് നൽകണം എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രവർത്തനം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണു കരിയാട് മേഖലയിലെ എല്ലാ ഡിവൈ എഫ് ഐ യൂണിറ്റ് കമ്മറ്റികളും മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി ഈ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയത്, മടിച്ചു മടിച്ചാണ് വീടുകൾ കയറി ഇറങ്ങിയതെങ്കിലും ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കരിയാട് പ്രദേശത്തെ നല്ലവരായ ജനങ്ങൾ ഈ പ്രവർത്തനത്തെ എതിരേറ്റത്. ഈ രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ മികച്ച രീതിയിൽ ആക്രി സാധനങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായി യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു