ഇലതീനി പുഴുക്കളുടെ ശല്യം രൂക്ഷമായതോടെ കരിയാട് മേഖലയിലെ വാഴ കർഷകർ ദുരിതത്തിലായി. കരിയാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ള കർഷകരാണു ഇലതീനി പുഴുക്കളുടെ ശല്യം മൂലം പ്രതിസന്ധിയിലായത്. ഏത്തവാഴയുടെയും നാടൻ വാഴകളുടെയും മറ്റു കാർഷിക ഉത്പന്നംങ്ങളുടേയും ഇലകൾ പുഴുക്കൾ ഒരു പോലെ തിന്നും മുറിച്ചും നശിപ്പിക്കുന്നു. ഇലകൾ അപ്പാടെ പുഴുക്കൾ തിന്നു നശിപ്പിക്കുന്നതുമൂലം കുലയുടെ വലിപ്പം കുറയാൻ ഇടയാക്കുന്നു. ഇതോടെ കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും വാഴക്കൃഷി നടത്തിയ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായി
ഏതാനും പുഴക്കൾ ചേർന്നാൽ ഒരു വാഴയില മണിക്കൂറിനുള്ളിൽ തിന്നും ചുരുട്ടിയും നശിപ്പിക്കാനാകും. ഇല ചുരുട്ടി പുഴുക്കൾ അതിനുള്ളിൽ കഴിയുന്നതിനാൽ കീടനാശിനി പ്രയോഗിക്കാൻ സാധിക്കുന്നില്ലെന്നു കർഷർ പറയുന്നു. ഞാലിപ്പൂവൻ, പാളയംകോടൻ, പൂവൻ, നേന്ത്രവാഴ , തുടങ്ങിയ വാഴകളാണു പുഴുക്കളുടെ ആക്രമണത്തിൽ നശിക്കുന്നത്.