Zygo-Ad

ബംഗ്ലാദേശ് ഹിന്ദു ഐക്യ ദാർഢ്യ ദിനം. പാനൂരിൽ ഹിന്ദുഐക്യവേദി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

 


പാനൂർ:ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തിൻ്റെ മറവിൽ  ജമാ അത്തെ ഇസ്ലാമി നടത്തുന്ന ഹിന്ദു വംശഹത്യക്കെതിരെ പാനൂരിൽ ഹിന്ദു ഐക്യവേദി പ്രകടനവും, പൊതുയോഗവും നടത്തി.പ്രതിഷേധ പരിപാടി
ഹിന്ദു ഐക്യവേദി ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട്
പ്രദീപ്  ശ്രീലകം ഉദ്ഘാടനം ചെയ്തു.


കൊല്ലമ്പറ്റ പ്രേമൻ അധ്യക്ഷത വഹിച്ചു.പാനൂർ നഗരസഭ കൗൺസിലർ
എംരത്നാകരൻ, സിഒ.മനേഷ്
എന്നിവർ പ്രസംഗിച്ചു.നഗരത്തിൽ  ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രകടനവും നടത്തി.

വളരെ പുതിയ വളരെ പഴയ