Zygo-Ad

ചമ്പാട് ഗ്രാമശ്രീ ഹോർട്ടി സ്റ്റോർ തുറന്നു

പാനൂർ :ഹോർട്ടികോർപ്പിൻ്റെ ജില്ലയിലെ ആദ്യ ഹോർട്ടിസ്റ്റോർ ചമ്പാട് പ്രവർത്തനമാരംഭിച്ചു. താഴെ ചമ്പാട് തൃപ്‌തി റോഡ് ആയിഷ ടവറിൽ സ്റ്റോർ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകൻ ആദ്യവിൽപ്പന നിർവഹിച്ചു. സജീവൻനിർമിതി ഏറ്റുവാങ്ങി. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലേക്കാൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. പ്രാദേശിക കർഷകർക്കും കാർഷിക ഉൽപ്പന്നങ്ങൾ കൈമാറാം. മാനേജിങ് ഡയറക്ടർമാരായ ടി കെ ബിബിത്ത്, പി ജെ പ്യാരിഷ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ