പാനൂർ : കടവത്തൂരിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്‌മലിനാണ് ( 16) പരിക്കേറ്റത്.ഇന്നലെ വൈകീട്ട് 4.30ന് സ്കൂൾ പരിസരത്തെ വഴിയിൽ വെച്ച് 20 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയൊ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കഴുത്തിനും കൈക്കും തലക്കും പരിക്കേറ്റ അജ്‌മലിനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് അജ്‌മലിനുനേരെ സീനിയർ വിദ്യാർത്ഥികളുടെ കൈയ്യേറ്റമുണ്ടാകുന്നതെന്നും, രണ്ടു തവണയും ആരോടും അജ്‌മൽ പറഞ്ഞില്ലെന്നും, ഇപ്പോഴാണ് അറിയുന്നതെന്നും കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അജ്‌മലിൻ്റെ പിതാവ് ഖാദർ പറഞ്ഞു..

#tag:
കടവത്തൂർ