പാനൂർ: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് മൊകേരി ഗ്രാമ പഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമ്മമുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടത്തിന്റെയും വാക്സിനേഷൻ ക്യാമ്പയിൻ മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വത്സൻ മൊകേരി വെറ്ററിനറി ഡിസ്പെൻസറിയിൽ വച്ച് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ, ഡോക്ടർ രഞ്ജിത്ത്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുബൈർ എന്നിവർ പങ്കെടുത്തു.മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള വാക്സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി വാക്സിനേഷൻ നടത്തുന്നതാണ്.