Zygo-Ad

മാലിന്യ മുക്ത നവകേരളം മൊകേരി ഗ്രാമ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു.


പാനൂർ:കേരള സർക്കാറിൻ്റെ നവകേരളം ലക്ഷ്യമാക്കിയുള്ള വികസന പദ്ധതികളുടെ ഭാഗമാണ് മാലിന്യ മുക്ത കേരളം പദ്ധതി.2025 ൽ പ്രഖ്യാപിക്കാൻ പോകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറാൻ പോകുന്ന കേരളത്തിൻ്റെ സാമൂഹ്യ രംഗത്തെ മാതൃകാപരമായ മുന്നേറ്റം സമ്പൂർണ്ണമാക്കുന്നതിൻ്റെ ഭാഗമായാണ് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി-യുവജന പ്രതിനിധികളും വ്യാപാരികളും കുടുംബശ്രീ,ആശാ വർക്കർ, ഹരിതകർമ്മസേന, തുടങ്ങിയ പ്രതിനിധികൾ പങ്കെടുത്ത മൊകേരി പഞ്ചായത്ത് തല ശില്പശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജശ്രീയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സൻ ഉദ്ഘാടനം ചെയ്തു.

ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച ശില്പശാല ഉരുൾപൊട്ടലിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞ വയനാട്  കോഴിക്കോട് തുടങ്ങിയ മേഖലകളിലെ മനുഷ്യരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് തല പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് തല റിപ്പോർട്ട് ജി.ഇ.ഒ .വിനീഷും പഞ്ചായത്ത് തല സ്ക്കോർകാർഡ് അവതരണം വി.ഇ.ഒ. മെറിൻ ജോസ്നയും നടത്തി.ശില്പശാല വിശദീകരണം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജയപ്രസാദ് മാസ്റ്ററും ശുചിത്വ മിഷൻ റിസോഴ്സസ് പേഴ്സൺ സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി യൂസഫ് , വിവിധ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. മുകുന്ദൻ, വി. പി. ഷൈനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.സത്യൻ സ്വാഗതവും അസി: സെക്രട്ടറി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ