Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ സാർഥകം "24 അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

 


പെരിങ്ങത്തൂർ :  പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന സാർഥകം '24 ചടങ്ങ് സംഘടിപ്പിച്ചു. ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. തലശ്ശേരി എ.എസ്.പി ഷഹൻഷാ ഐ.പി. എസ്. മുഖ്യാതിഥിയായി.
പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എൻ. എ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കണ്ണൂർ ഡി.ഡി.ഇ. ബാബു. എം. പ്രസാദ് നിർവ്വഹിച്ചു. മാനേജർ എൻ. എ അബൂബക്കർ മാസ്റ്റർ, എം. ഇ സി എഫ് പ്രസിഡൻ്റ് കുറുവാളി മമ്മു ഹാജി, കൗൺസിലർമാരായ എം പി കെ അയ്യൂബ് , ആവോലം ബഷീർ, പി ടി എ പ്രസിഡണ്ട് എൻ പി മുനീർ , എം സുലൈമാൻ മാസ്റ്റർ, എൻ പത്മനാഭൻ മാസ്റ്റർ, നസ്റീന ബി, കെ.ടി. ജാഫർ, വി.വി.കെ. ലിസി, പി.കെ നൗഷാദ്,. , ടി.പി. റഫീഖ്, സി.ഐ. റിയാസ്, സ്കൂൾ പാർലമെൻ്റ് ചെയർമാൻ മുഹമ്മദ് ഷാമിൽ, സ്കൂൾ ലീഡർ സബീഹ് അഹമ്മദ്, പ്രോഗ്രാം കൺവീനർ മുഹമ്മദ് കൊട്ടാറത്ത് എന്നിവർ പ്രസംഗിച്ചു. സി.എസ്. അജിത് കുമാർ  മോട്ടിവേഷൻ ക്ലാസെടുത്തു.

വളരെ പുതിയ വളരെ പഴയ