ചെണ്ടയാട് :കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചാത്തിൽ ഒന്നാം വാർഡിലെ കല്ലറക്കൽ പള്ളി – അക്കാനിശ്ശേരി റോഡ് താറിങ്ങ് കഴിഞ്ഞ് ഒരു മാസം കൊണ്ട് പൊട്ടി പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് 11 ലക്ഷം രൂപ ചിലവിൽ 200 മീറ്റർ റോഡ് റീ താറിങ്ങും സൈഡ് കോൺഗ്രീറ്റും ചെയ്തത്. കനത്ത മഴയത്ത് താർ ചെയ്യാൻ ആരംഭിച്ചപ്പോൾ നാട്ടുകാർ കോൺട്രാക്ടറെ പ്രതിഷേധം അറിയിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം മുഖവിലക്കെടുക്കാതെ അശാസ്ത്രീയമായി റോഡ് നിർമ്മാണം നടത്തിയ കോൺട്രാക്ടർക്കെതിരെ ശക്തമായ നടപടി കൈ കൊള്ളണമെന്നും പൊട്ടി പൊളിഞ്ഞ റോഡ് റീതാർ ചെയ്ത് ഗതാഗതയോഗ്യമാക്കമെന്നും പുത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് കെ.പി വിജീഷ്, CVA ജലീൽ മാസ്റ്റർ, കെ.പി രാമചന്ദ്രൻ, കെ.പി സുരേഷ് ബാബു,വി.പി. സുകുമാരൻ,വിജീഷ് വരപ്രത്ത്.മുബാസ് എം.വി’എന്നിവർ പങ്കെടുത്തു.