മൊകേരി :മൊകേരി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിപോഷണ പരിപാടി ബഷീർ ദിനത്തിൽ തുടക്കം കുറിച്ചു. പത്രവായന പാഠവായന കഥാവായന
ചോദ്യവായന കവിതാവയന അമ്മവായന ശില്പശാലകൾ പുസ്തകചർച്ച എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടക്കും. വാരാന്ത്യ ക്വിസ്സുകൾ നടത്തി കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. വാർത്തകളുടെ അവതരണവും മികച്ച അവതാരകരെ കണ്ടെത്തലും ഈ പദ്ധതിയുടെ ഭാഗമായി മാറും. പി.ടി.എ പ്രസിഡണ്ട് പി.ബിജു , ഡോ. കെ.വി ശശിധരൻ , കൃഷ്ണൻ മാസ്റ്റർ, അരവിന്ദൻ മാസ്റ്റർ സി.വി.സുകുമാരൻ മാസ്റ്റർ, പി.കെ ജയചന്ദ്രൻ മാസ്റ്റർ, എം. അഖില, ശ്രീജിത്ത് മാസ്റ്റർ , ആദർശ് മാസ്റ്റർ തുടങ്ങിയവർ പദ്ധതി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
#tag:
പാനൂർ