Zygo-Ad

വളപട്ടണം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം പാനൂരിൽ നിന്ന് കാണാതായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടേത് തന്നെ.

പാനൂർ : വളപട്ടണം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം പാനൂരിൽ നിന്ന് കാണാതായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടേത് തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പാനൂർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നൽകും. പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശനെ (55) ബുധനാഴ്‌ച വൈകീട്ട് 5 മണിയോടെയാണ് കാണാതായത്.രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ രമേശൻ്റെ ഗുഡ്‌സ് ഓട്ടോ കണ്ടെത്തിയിരുന്നു. പാനൂർ മാർക്കറ്റിനടുത്ത ഗുഡ്‌സ് സ്റ്റാന്റിൽ ഡ്രൈവറാണ് രമേശൻ.

ബന്ധുവിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും, പാനൂർ പൊലീസും പറശ്ശിനി പാലത്തിലെത്തി തിരച്ചിൽ നടത്തിയിരുന്നു. ഇന്നു കൂടി തിരച്ചിൽ നടത്തി അവസാനിപ്പിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തി.

വളരെ പുതിയ വളരെ പഴയ