പെരിങ്ങത്തൂർ : പെരിങ്ങത്തൂർ അലിയ്യുൽ കൂഫി തങ്ങൾ ഉറൂസ് മുബാറക് ആയിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെ സമാപിച്ചു. ഞായർ പുലർച്ചെ നടന്ന കൂട്ടുപ്രാർഥനയ്ക്ക് സമസ്ത ജില്ലാ മുശാ വറ അംഗം ടി കെ ഉമർ മുസ്ല്യാർ നേതൃത്വം നൽകി. പി കെ ഷാഹുൽ ഹമീദ്, നെല്ലിക്ക മുസ്തഫ ഹാജി, സിദ്ദീഖ് കൂടത്തിൽ, പി എം സാദിഖ്, എൻഎ ഇസ്മാ ഈൽ, ഫൈസൽ കുണ്ടത്തിൽ, അസീസ് കുന്നോത്ത്, കാസിം ഹന, മജീദ് തുറങ്ങാൾ, നജീബ് നെല്ലിക്ക, സൈനുദ്ധീൻ തങ്ങൾ, കുഞ്ഞാറ്റ തങ്ങൾ, വേങ്ങോളി ഉസ്മാൻ, കൂടത്തിൽ കുഞ്ഞബ്ദുള്ള, നെല്ലൂർ ലത്തീഫ് ഹാജി, കുഞ്ഞിപറമ്പത്ത് നാസർ, പികെ ഫൈസൽ എന്നിവർ സംസാരിച്ചു.