Zygo-Ad

പാനൂർ ഇൻസൈറ്റ് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും -മുഖ്യമന്ത്രി

പാനൂർ : പാനൂർ ജനമൈത്രി പോലീസിന്റെ അഭിമാനപദ്ധതിയായ പാനൂർ ഇൻസൈറ്റ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തരവേളയിൽ കെ.പി.മോഹനൻ അവതരിപ്പിച്ച നിർദേശത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാൻ അഭ്യസ്തവിദ്യരായ യുവാക്കളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് 2018 ജൂണിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച മാതൃകാപദ്ധതിയാണ് ഇൻസൈറ്റ് പാനൂർ. സി.ഐ. ആയിരുന്ന വി.വി.ബെന്നിയായിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവ്.

പാനൂർ, കൊളവല്ലൂർ പോലീസ് സ്റ്റേഷനുകളിലായി 31 കേന്ദ്രങ്ങളിൽ മത്സരപരീക്ഷകൾക്കുള്ള പരിശീലനം നൽകിയിരുന്നു. 78 പേർക്ക് ഇതിനകം കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ജോലി ലഭിച്ചു.നിലവിലെ സി.പി.ഒ.മാരുടെ റാങ്ക് ലിസ്റ്റിൽ 300-ൽ താഴെ റാങ്കിൽ ഉൾപ്പെട്ട 24 യുവാക്കളും ഏഴ്‌ യുവതികളും പാനൂർ ഇൻസൈറ്റിൽ പരിശീലനം ലഭിച്ചവരാണ്. കോവിഡിനുശേഷം എഴുത്തുപരീക്ഷയ്ക്കുള്ള പരിശീലനം മന്ദഗതിയിലായി

വളരെ പുതിയ വളരെ പഴയ