Zygo-Ad

നേപ്പാൾ സ്വദേശിയെ വധിക്കാൻ ശ്രമം:പാനൂരിൽ 3 പേർ അറസ്റ്റിൽ

പാനൂർ:നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റുചെയ്തു. മൊകേരി മാക്കൂൽപ്പീടികയിൽ ഇക്കാസ് ഹോട്ടലുടമ പാനൂർ ചൈതന്യയിൽ ചൈതന്യകുമാർ (37), തിരുവനന്തപുരം ഞാറക്കോണത്ത് ആമിന മൻസിലിൽ ബുഹാരി (41), മൊകേരി വായവളപ്പിൽ അഭിനവ് (26) എന്നിവരെയാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ അറസ്റ്റു ചെയ്തത്. നേപ്പാൾ ഘൂമി സ്വദേശി ബി മോഹനെ (34) തട്ടിക്കൊണ്ടുപോയി തടവിൽ താമസിപ്പിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

മോഹൻ നേരത്തെ ഇക്കാസ് ഹോട്ടലിൽ തൊഴിലാളിയായിരുന്നു. ശബളം കുറവായതിനാൽ ഏഴു ദിവസംമുമ്പ് മറ്റൊരു തൊഴിലാളിക്കൊപ്പം വേറൊരു ഹോട്ടലിലേക്ക് മാറി. വീണ്ടും രണ്ടു തൊഴിലാളികൾ കൂടി ഇയാളോടൊപ്പം പോയതോടെ ഉടമ ചൈതന്യകുമാറും സംഘവും മോഹനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിറ്റേദിവസം തലശേരി റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ചു. അടുത്ത ട്രെയിനിൽ നാട്ടിലേക്ക് പോയ്ക്കൊള്ളണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അവശനിലയിൽ മോഹനെ കണ്ട വഴിയാത്രക്കാർ പൊലീസിൽ അറിയിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ പൊലീസ് മോഹനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് മോഹനെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമർദനത്തിന്റെ കഥ പുറത്തറിയുന്നത്. പാനൂർ സബ് ഇൻസ്പെക്ടർ രാംജിത്ത്, ശ്രീജിത്ത്, രതീഷ്, അനൂപ്, ഷിജിൻ എന്നിവരുൾപ്പെടുന്ന പൊലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയിരുന്നു

വളരെ പുതിയ വളരെ പഴയ