Zygo-Ad

കെ എസ് എസ് പി എയുടെ നേതൃത്യത്തിൽപാനൂർ സബ്ട്രഷറിയിലേക്ക് മാർച്ചും വിശദീകരണ പൊതുയോഗവും നടത്തി.

സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ശബളവും വെൻഷനും 5 വർഷം കൂടുമ്പോൾ പരിഷ്കരിക്കുക,പരിഷ്ക്കരണത്തിനുള്ള പ്രാരംഭനടപടികൾ പോലും ആരംഭിക്കാത്ത എൽ ഡി എഫ് സർക്കാറിൻ്റെ സമീപനത്തിനെതിരെ കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ പാനൂർ സബ്ബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി.
2024 ജൂലായി 1 ന് പ്രാബല്യത്തിൽ വരത്തക്കവിധം പെൻഷൻ പരിഷകരണം നടത്തുക കുടിശ്ശികയായ 6 ഗഡു (19%) ക്ഷാമബത്ത അനുവദിക്കുക ക്ഷാമാശ്വാസ /പെൻഷൻ കുടിശ്ശികൾ ഉടൻ വിതരണം ചെയ്യുക ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക , മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെഎസ് എസ് പി എ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് പാനൂർ ട്രഷറി ക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. കെ പി സി സി നിർവ്വാഹക സമിതി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എ രവീന്ദ്രൻ വി.പി. കുമാരൻ മാസ്റ്റർ, എ അനിൽകുമാർ ,ഹരിദാസ് മൊകേരി സി പുരുഷു മാസ്റ്റർ കെ.സുനിൽ കുമാർ മാസ്റ്റർ പി.ടി. രത്നാകരൻ മാസ്റ്റർ, ബേബി സരോജം ടി.കെ. അശോകൻ മാസ്റ്റർ ടി.എം. ബാബുരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
പി.വി മാധവൻ നമ്പ്യാർ, എ അശോകൻ മാസ്റ്റർ , പി.കെ. മുസ്തഫ മാസ്റ്റർ, കെ.കെ. ദിനേശൻ മാസ്റ്റർ, സി.ശശി പി. രാജൻ മാസ്റ്റർ കെ.കെ. ഗീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ