Zygo-Ad

പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കെ.സി. കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

പാനൂർ :പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കൂളിച്ചാൽ കെ.സി.കുഞ്ഞബ്‌ദുള ഹാജി (62) നിര്യാതനായി. നേരത്തെ പ്രവാസിലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായും, ദീർഘകാലം കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന മുസ്ലിംലീഗ് കൗൺസിൽ അംഗവും, കൂത്തുപറമ്പ് മണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗം, എസ്.എം. പൂക്കോയ തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, കുന്നോത്ത്പറമ്പ് മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാറാട്ടെ പൗരപ്രമുഖനുമായിരുന്നു.

കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായി കോഴിക്കോട് ആശുപത്രിയിൽ ചിക്കിത്സയിലായിരുന്നു. കോടിയേരി സി.എച്ച്. സെന്ററിന്റെ സന്തത സഹചാരിയായിരുന്നു.

ഭാര്യ: കെ.സി. സുലൈഖ. മക്കൾ: നസീറ, നസീബ, നജാസ് അബ്ദുള്ള (കുട്ടു ), നദീറ, നദീബ മരുമക്കൾ: ഷെമിം, ഡോ. ഗഫൂർ, ഫർഹ ത്ത്,ഷഫീഖ്, ജംഷീർ. മയ്യിത്ത് നമസ്കാരം വൈകിട്ട് 5 മണിക്ക് കുന്നോത്തുപറമ്പ് ജുമാ മസ്‌ജിദിലും തുടർന്ന് ഖബറടക്കം പുത്തൂർ കാവുംതലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും. വൈകീട്ട് 6 മണിക്ക് സർവകക്ഷി അനുസ്‌മരണ യോഗം കുന്നോത്ത്പറമ്പ് മദ്രസ ഹാളിൽ നടക്കും.

വളരെ പുതിയ വളരെ പഴയ