Zygo-Ad

പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിയ്യുൽ കൂഫി തങ്ങൾ ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കം.

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അശൈഖ് അലിയ്യുൽ കൂഫി തങ്ങൾ ഉറൂസ് മുബാറക് ഇന്ന് മുതൽ 6 വരെ നടക്കും. ഇന്ന് വൈകിട്ട് നാലിന് മഹല്ല് പ്രസിഡൻ്റ് കെ.എൻ മുസ്തഫ ഹാജി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന മൗലീദ് പരായണത്തിനും കൂട്ട സിയാറത്തിനും ഏലംകുളം ബാപ്പു മുസ്‌ലിയാർ നേതൃത്വം നൽകും. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത ട്രഷറർ കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. എസ്.എം.എഫ് പ്രീ മാരിറ്റൽ ഓറിയൻ്റേഷൻ ക്ലാസിന് സിറാജുദ്ധീൻ ദാരിമി കക്കാട് നേതൃത്വം നൽകും. നാളെ വൈകിട്ട് നാലിന് നടക്കുന്ന ഖതമുൽ ഖുർആൻ പ്രാർത്ഥന സദസിന് ഡോ. ഇസ്മാഈൽ ഫൈസി മാലൂർ നേതൃത്വം നൽകും. രാത്രി ഏഴിന് നടക്കുന്ന വിദ്യാർഥി- രക്ഷാകർത്താക്കൾക്കുള്ള ക്ലാസിന് നിസാർ പട്ടുവം നേതൃത്വം നൽകും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സുപ്രഭാതം വൈസ് ചെയർമാൻ കെ. സൈനുൽ ആബിദീൻ സഫാരി ഉപഹാരം നൽകി ആദരിക്കും. രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന മജ്ലിസുന്നൂർ വാർഷികം നന്തി ദാറുസലാം പ്രിൻസിപ്പൽ ശൈഖുന മൂസക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ആഷിക് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തും. മൂന്നിന് വൈകിട്ട് നാലിന് നടക്കുന്ന ദിഖ്ർ ദുആ മജ്ലിസിന് ശൈഖുന അബ്ദുൽ ബാരി ഫൈസി നേതൃത്വം നൽകും. രാത്രി ഏഴിന് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. നാലിന് വൈകിട്ട് നാലിന് നടക്കുന്ന മഖാം സിയാറത്തിന് അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ നേതൃത്വം നൽകും. രാത്രി ഏഴിന് നടക്കുന്ന സ്വലാത്ത് വാർഷികം ശൈഖുന ചെറുമോത്ത് ബഷീർ ബാഖവി കിഴിശ്ശേരി ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. സമാപന ദിവസമായ ആറിന് രാവിലെ അഞ്ചരക്ക് നടക്കുന്ന മഖാം സിയാറത്തിന് ടി.കെ ഉമർ മുസ്‌ലിയാർ നേതൃത്വം നൽകും.വാർത്താ സമ്മേളനത്തിൽ മഹല്ല് പ്രസിഡൻ്റ് കെ.എൻ മുസ്തഫ ഹാജി, ജന. സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ, കൺവീനർ കുണ്ടത്തിൽ ഫൈസൽ, അസീസ് കുന്നോത്ത്, ഹന കാസിം, മജീദ് തുറങ്ങൾ, സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ