വളയം: കാറിലെത്തി യുവാവിനെ ബലമായി തട്ടികൊണ്ടുപോയി മർദിച്ചവശനാക്കി റോഡിൽ തള്ളിയ കേസിൽ മൂന്ന് പേർ റിമാൻഡിൽ.
കണ്ണൂർ സ്വദേശി തൂവ്വക്കുന്ന് പാറാട് സ്വദേശി കുരിക്കളവിട ഇർഷാദ് (29), പുത്തൂർ സ്വദേശികളായ തുണ്ടിയിൽ അജിസിൽ (25), പോതികണ്ടിയിൽ മഷൂദ് (33) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 15 ന് പാറക്കടവ് ടൗണിലെ വ്യാപാരി പാനൂർ സെൻട്രൽ പൊയിലൂർ സ്വദേശി കൊമ്ബൻറവിട ആഷിഫി(29) നെയാണ് കടയിൽ ജോലി ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയത്. തുടർന്ന് ആഷിഫിനെ മർദിച്ചവശനാക്കിയ ശേഷം കൊളവല്ലൂർ ഭാഗത്ത് റോഡിലേക്ക് തള്ളിയിടുകയായിരുന്നു