Zygo-Ad

ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി

പെരിങ്ങത്തൂർ:പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും കഴിഞ്ഞ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കേഡറ്റുകളെ അനുമോദിക്കുന്ന ചടങ്ങും നടത്തി. ഹെഡ്മാസ്റ്റർ വി കെ നാസർമാസ്റ്ററുടെ അധ്യക്ഷതയിൽ ചൊക്ലി സർക്കിൾ ഇൻസ്‌പെക്ടർ (SHO) കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ലഹരി എന്ന മഹാ വിപത്തിനെ കുറിച്ച് മാജിക്കിലൂടെ കേരള പോലീസിലെ പ്രമുഖ പ്രഭാഷകനും മോട്ടിവേറ്ററും ആയിട്ടുള്ള സാബു കീഴരിയൂർ ക്ലാസ് രസകരമായി കൈകാര്യം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എൻ പി മുനീർ, സ്റ്റാഫ്‌ സെക്രട്ടറി പി കെ നൗഷാദ്, മദർ പി ടി എ പ്രസിഡന്റ്‌ ജസീല, സി ഐ റിയാസ്, റഫീഖ് കാരക്കണ്ടി, പി പി അഷ്‌റഫ്‌, കെ റഫീഖ്, മിനിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ