പാനൂർ : വായനപക്ഷാചരണത്തിൻ്റെ ഭാഗമായി പന്ന്യന്നൂർ അനന്തൻ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ‘നാടാകെ വായനശാലയിലേക്ക് പുസ്തകപ്രദർശനത്തിന് തിങ്കളാഴ്ച തുടക്കം. വായനശാല പരിസരത്ത് ഏഴുദിവസം നീളുന്ന പുസ്തകപ്രദർശനം രാവിലെ പത്തരയ്ക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ കെ പവിത്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പുസ്തക ചർച്ചയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ചിദംബര സ്മരണ സി പി സനൽ അവതരിപ്പിക്കും. ഞായറാഴ്ച സമാപി ക്കും.