Zygo-Ad

ലിറ്റിൽ കൈറ്റ്സ് എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു

പെരിങ്ങത്തൂർ : ലിറ്റിൽ കൈറ്റ്സ് എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് ‘പുതിയ കാലത്തെ ബുദ്ധി, നിർമിത ബുദ്ധി’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
ഹൈദരാബാദ് ഐ ഐ ഐ ടി ഫാക്കൽറ്റിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാത്തിമത്ത് റിഫ്ന സെമിനാറിന് നേതൃത്വം നൽകി.
വരും നാളുകളിൽ വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടു. പി ടി എ പ്രസിഡണ്ട് എൻ പി മുനീർ,
സ്റ്റാഫ് സെക്രട്ടറി പി കെ നൗഷാദ്, എ പി റഷീദ്, ഷീജ സി, റിയാസ് സി ഐ, , ജസീല, സമീർ ഓണിയിൽ, റഫീഖ് കാരക്കണ്ടി സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ