Zygo-Ad

നാട്ടുകാരുടെ ഒത്തൊരുമയിൽ കളിക്കളം പൂർത്തിയായി

പാനൂർ :ഹൃദയത്തിൽ കായികസ്വപ്‌നങ്ങൾ കൊണ്ടുനടന്ന നാടിന് ഒരുമിക്കാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടായിരുന്നു. അത്യധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി എല്ലാം മറന്ന് അവർ ഒരുമിച്ചത് സ്വന്തമായ കളിക്കളമെന്ന വികാരത്തിനു മുന്നിലാണ്. അവർ കൈകോർത്തപ്പോൾ സ്വപ്നം യാഥാർഥ്യമായി.

പൊയിലൂർ, തുവ്വക്കുന്ന് മേഖലകളിലെ കായിക പ്രേമികളുടെ സ്വപ്നമായ കളിസ്ഥലത്തിനായി എലീസിയം ലൈബ്രറി ആൻഡ് റീഡിങ് റൂം ഭാരവാഹികളും പ്രവർത്തകരും മുന്നിട്ടിറങ്ങിയതോടെയാണ് കളിക്കളം യാഥാർഥ്യമായത്.

കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശമായ തൂവ്വക്കുന്നിൽ നല്ലൊരു കളിക്കളമില്ലാത്ത സാഹചര്യത്തിലാണ് എലീസിയം ഇത്തരമൊരു ആശയവുമായി മുന്നോട്ടുവരുന്നത്. ലൈബ്രറിയുടെ സമീപത്ത് 25 സെന്റ് സ്ഥലം കണ്ടെത്തി ഫണ്ട് സമാഹരണം തുടങ്ങി. നാട്ടുകാരു ടെ ഭാഗത്തുനിന്നും മികച്ച പ്രതികരണം മുടത്തിയുള്ളതിൽ ദാമോദരന്റെയും പന്തക്കൽ മന്ദോമ്മർക്കണ്ടി കുഞ്ഞിരാമൻനായരടെയും കിഴക്കെ കുനിയെടത്ത് കേളു നായരുടെയും പാറോള്ള തിൽ കുഞ്ഞിക്കുട്ടിയുടെയും ഭാര്യ മാതുവിൻ്റെയും ഓർമയ്ക്കായി കുടുംബം ഓരോ സെൻ്റിൻ്റെ തുക വീതം നൽകി. കുറഞ്ഞ കാലയളവിൽ സ്ഥലമെടുപ്പ് പൂർത്തീകരിച്ചു. 2024 മെയ് അഞ്ചിന് വി ശിവദാസൻ എം പി മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ചുറ്റുമതിൽ, സ്റ്റേജ് ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തിയാണ് ബാക്കിയാണ്. സർക്കാർ സഹായമായി തുക അനുവദിക്കുന്ന കാര്യം ഗൗരവത്തിലെടുക്കുമെന്ന് കെ പി മോഹനൻ എംഎൽഎ ഉറപ്പുനൽകി.

പാനൂരിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പുത്തൻ കായിക സം സ്‌കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യ ങ്ങൾ മെച്ചപ്പെടുത്തി സ്റ്റേഡിയത്തെ മികച്ച കളിക്കളമാക്കി മാറ്റുമെന്ന് ലൈബ്രറി പ്രസിഡൻ്റ് ടി എൻ രാമദാസും എം സുകുമാരനും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ