Zygo-Ad

മയിലുകൾക്ക് ശേഷം പാലത്തായി വയലിൽ മുതലയും ; ഭീതിയോടെ പ്രദേശത്തുകാർ

പാലത്തായി പുഞ്ചവയലിൽ മുതലയെ കണ്ടെന്ന് പ്രദേശവാസി.ചൊവ്വാഴ്‌ച രാവിലെയാണ് സമീപവാസി മുതലയെ കണ്ടത്. ആളുകളെ വിവരമറിയിച്ച് വന്നപ്പോൾ പിന്നീട് കണ്ടില്ല.

ഇന്ന് മറ്റൊരാളും മുതലയെ കണ്ടെന്ന് പറഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. കുറച്ചു മാസങ്ങൾക് മുന്നേ മയിലുകൾ കൂട്ടത്തോടെ ഈ വയലിൽ എത്തിയിരുന്നു.

കാർഷിക വിളകൾ കൂട്ടത്തോടെ മയിലുകൾ നശിപ്പിച്ചതും പ്രദേശവാസികൾക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ മുതലയുമെത്തിയത്.

വളരെ പുതിയ വളരെ പഴയ