Zygo-Ad

കെകെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിൽ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കെകെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും തലശ്ശേരി കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കെ.കെ.വിമെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ 500 ഓളം രോഗികളെ പരിശോധിച്ചു.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പാനൂർ മുനിസിപ്പാലിറ്റി കൗൺസിലർ  പി കെ പ്രവീൺ നിർവഹിച്ചു സ്കൂൾ പ്രിൻസിപ്പാൾ  .കെ .കെ .അനിൽകുമാർ അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  കെ.വിജിനി സ്വാഗതം പറഞ്ഞു.  .പാനൂർ നഗരസഭ കൗൺസിലർ കെ കെ സുധീർകുമാർ ,മാതൃഭൂമി ലേഖകൻ. വി പി ചാത്തു മാസ്റ്റർ ,സാമൂഹിക പ്രവർത്തകൻ ടി പി പവിത്രൻ , ഡോക്ടർ പി. ശ്രുതി (കോംട്രസ്റ്റ്) എൻ. കെ . ദീപ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .എൻഎസ്എസ് വളണ്ടിയർ ലീഡർ .പി . ധ്യാൻ നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ