പൂക്കോം മത്സ്യ oമാർക്കറ്റിൽ ഞായറാഴ്ച നത്തൽ ചാകര. കിലോ 40നും, രണ്ടരക്കിലോ 100 രൂപക്കുമാണ് വിൽപ്പന. ചോമ്പാലിൽ നിന്നെത്തിച്ച വലിയ നത്തലാണ് വിൽപ്പനക്കുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ കിലോവിന് 140 വരെ വിലയുണ്ടായിരുന്നു. പൂക്കോത്ത് നേരത്തെ 4 ദിവസത്തോളം കൊഞ്ചൻ ചാകരയായിരുന്നു. 100 രൂപയ്ക്കായിരുന്നു വിൽപ്പന. പല സ്ഥലങ്ങളിൽ നിന്നും നിരവധിയാളുകളാണ് പൂക്കോത്ത് എത്തുന്നത്.