കുന്നോത്തുപറമ്പ് :
കനത്ത മഴയിൽ മരം വീണ് കടത്തനാടൻ കളരി സംഘത്തിൻ്റെ പരിശീലന കേന്ദ്രം തകർന്നു.
അപകടം നടക്കുന്ന സമയത്ത് കുട്ടികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.കായിക പ്രേമികളുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു പോരുന്ന കളരി സംഘം കുട്ടികൾക്ക് സൗജന്യമായാണ് പരിശീലനം നൽകുന്നത്.
കേന്ദ്രത്തിന്റെ തുടർന്നുള്ള പ്രവർത്തനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കളരി സംഘം ഭാരവാഹി ടി.സി അനീഷ് പറഞ്ഞു.