പാനൂർ : വായന വാരാചരണത്തിൻ്റെ ഭാഗമായി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗം കണ്ണൂർ കൈരളി ബുക്സിൻ്റെ സഹായത്തോടെ പുസ്തകമേള സംഘടിപ്പിച്ചു. മേള പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു . ബാലസാഹിത്യകാരി
ബിജിഷ, മലയാളം സബ്ജക്ട് കൗൺസിൽ കൺവീനർ എം കെ മുഹമ്മദ് അഷ്റഫ്, എസ് ആർ ജി കൺവീനർ സി ഐ റിയാസ്, കെ പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
#tag:
പാനൂർ