Zygo-Ad

പെരിങ്ങളം ആരോഗ്യകേന്ദ്രം നിർമാണം പൂർത്തിയാക്കും:മന്ത്രി വീണ ജോർജ്

പെരിങ്ങത്തൂർ : കൂത്തുപറമ്പ് മണ്ഡലത്തിൽ പാനൂർ നഗരസഭയിലെ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിയമസഭയിൽ കെ.പി. മോഹനൻ എം.എൽ.എ. യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.അണിയാരത്തെ കൂലോത്ത് പറമ്പിൽ നിലവിലെ ആരോഗ്യ കേന്ദ്രത്തിനടുത്തു തന്നെയാണ് നിർമാണം നടക്കുന്ന കെട്ടിടം. പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ അധിക തുക ആവശ്യമാണെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

2018-19 ലെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് തലശ്ശേരി ബിൽഡിങ് സെക്ഷൻ മുഖേന കെട്ടിടത്തിന്റെ സ്ട്രക്ചർ പൂർത്തീകരിച്ചു. 63 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന പ്രവൃത്തികൾ നടന്നു വരികയുമാണ്. ഭിത്തികളുടെ തേപ്പ് ജോലികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ