കടവത്തൂർ : ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ കടവത്തൂർ ടൗണിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങൾ അടച്ചുതുടങ്ങുന്ന സമയത്തായിരുന്നു വെള്ളം കയറിയത്. ബസ് കാത്തിരിപ്പുകേന്ദ്രവും പ്രധാന റോഡും വെള്ളത്തിലായി. കഴിഞ്ഞ കുറേ വർഷങ്ങളായി കടവത്തൂരിൽ ചെറിയ മഴയിൽ പോലും വെള്ളം പൊങ്ങുന്ന സ്ഥിതിയാണ്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതിയിലാണ് ഉടമകൾ.