Zygo-Ad

അണിയാരം സൗത്ത് എൽ.പി സ്കൂളിൽ വായന മാസാചരണ പരിപാടികളുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടന്നു.

പാനൂർ : അണിയാരം സൗത്ത് എൽ.പി സ്കൂൾ വായന മാസാചരണ പരിപാടികൾ പാനൂർ നഗരസഭ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ ടി.കെ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും രണ്ടാം ക്ലാസിലെ നഹ്യാൻ സനീഷിൻ്റെ കുഞ്ഞു മനസ്സിലെ കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരി പോലെ മനോഹരമായ കുഞ്ഞു കവിതകൾ അടങ്ങിയ മിന്നാമിന്നി പുസ്തക പ്രകാശനവും വിദ്യാരംഗം മുൻ ജില്ലാ കോ-ഓർഡിനേറ്റർ എം.കെ വസന്തൻമാസ്റ്റർ നിർവഹിച്ചു. എൻ്റെ വിദ്യാലയത്തിലേക്കൊരു പുസ്തക പരിപാടി വാർഡ് കൗൺസിലർ അയ്യൂബ് എം.പി. കെ നിർവഹിച്ചു. അൻസാർ കെ, ഷംസുദ്ദീൻ, രാജൻ മാസ്റ്റർ, സുരേഷ് മാസ്റ്റർ, വസന്ത ടീച്ചർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടി.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സായൂജ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ