Zygo-Ad

ചമ്പാട് തരാ ജംഗ്ഷനിൽ മുസ്ലിംലീഗ് സ്ഥാപിച്ച കൊടിമരവും പതാകകളുംനശിപ്പിച്ചതായി പരാതി.

പാനൂർ : മേലെ ചമ്പാട് കൂരാറ റോഡ് തരാ ജംഗ്ഷനിൽ മുസ്ലിംലീഗ് സ്ഥാപിച്ച കൊടിമരവും പതാകകളും നഷ്പ്പിച്ചതിൽ മുസ്ലിം ലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

മുസ്ലിംലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഹനീഫ, ജനറൽ സെക്രട്ടറി കാവിൽ മഹമ്മൂദ്, മുസ്ലിംലീഗ് ശാഖ പ്രസിഡന്റ് ബി പി യൂസഫ്, ജനറൽ സെക്രട്ടറി കെ വി റൈസൽ, ജാഫർ ചമ്പാട്, റഫ‌ാസ് താര, ഇബ്രാഹിം ഹാജി ഇടവലത്ത്, പുഴക്കോൽ നാസർ, ഷാഫി വലിയ പറമ്പത്ത് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. കൊടിമരവും പതാകകളും നശിപ്പിച്ചതിൽ നേതാക്കൾ പാനൂർ പോലീസിൽ പരാതി നൽകി.

വളരെ പുതിയ വളരെ പഴയ