Zygo-Ad

മീത്തലെ ചമ്പാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

 


ചമ്പാട്: മീത്തലെ ചമ്പാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് വളയം സ്വദേശികളായ മൂന്ന് യുവാക്കൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച രാത്രി 12 മണിയോടെ മീത്തലെ ചമ്പാട് പള്ളിക്ക് സമീപത്തെ വളവിലായിരുന്നു അപകടം.

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് വളവിൽ വെച്ച് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. വളയം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെത്തുടർന്ന് ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. രാത്രികാലങ്ങളിൽ ഈ വളവിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.



വളരെ പുതിയ വളരെ പഴയ