Zygo-Ad

അറ്റ കുറ്റപ്പണി നടത്തിയിട്ട് ദിവസങ്ങൾ മാത്രം; പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

പാനൂർ : പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വാഹനയാത്രികർക്കും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.10 ദിവസം മുമ്പാണ് നാൽക്കവലയിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയത്.രണ്ടുദിവസം കഴിഞ്ഞ് അറ്റ കുറ്റപ്പണി നടത്തി ചോർച്ച തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം മുതൽ വീണ്ടും ചോർച്ച തുടങ്ങി വെള്ളം പുറത്തേക്കൊഴുകുകയാണ്. വാഹനങ്ങൾ ക്കും കാൽയാത്രക്കാർക്കും ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ