Zygo-Ad

ബിസ്മി കുടുംബശ്രീയുടെ വാർഷികാഘോഷം നടത്തി

ചൊക്ലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ബിസ്മി കുടുംബശ്രീയുടെ വാർഷികാഘോഷം വിപുലമായി കൊണ്ടാടി. വാർഡ് മെമ്പർ വി. പി. ഷീജ ഉദ്ഘാടനം ചെയ്തു. മുനീറ അധ്യക്ഷയായി.

അജിത ചേപ്രറത്ത്, വി.പി. ഷീജ അസൂറ, മുനീറ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

കർഷകശ്രീ ജേതാവ് നബീസ അച്ഛൻ പറമ്പത്ത്, ടി. എം. സുഹറ, കെ.പി. സുഹറ, ജമീല, ഐഷു, പാത്തൂട്ടി, ഖദീജ, ചന്ദ്രിക എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഗ്രേസി, ബേബി, സിന്ധു,അനിത എന്നിവർ സംസാരിച്ചു.

അസൂറ സ്വാഗതവും സബീന വി. എൻ. നന്ദിയും പറഞ്ഞു. തുറന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

വളരെ പുതിയ വളരെ പഴയ