ചൊക്ലി :യുവാവിനെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. കരിയാട് താവുമ്പ്രം പള്ളിക്ക് സമീപം കണ്ടിയിൽ സാദിഖി നെ(48) ശനി വൈകീട്ട് നാലരയോടെ പെരിങ്ങത്തൂർ ജുമഅ മസ്‌ജിദിന് മുന്നിൽ തടഞ്ഞുവച്ച് ആയുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും, അസഭ്യം പറയുയും ചെയ്തെന്ന പരാതിയിൽ ഹമീദ് കിടഞ്ഞി (55), രയരോത്ത് സമീർ (42) എന്നിവർക്കെതിരെയാണ് കേസെടുത്തത്.