പാനൂർ: പാനൂർ ഈസ്റ്റ് എ യു പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നഗരസഭാ കൗൺസിലർ കെ പി സാവിത്രി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കായി സോജൻ വർഗ്ഗീസ് ബോധവൽക്കരണ ക്ലാസ്സെടുത്തു.സ്റ്റെപ്സ് പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തന്മയ് എസ് നിജേഷിനെ അനുമോദിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടി കെ രാജേഷ് അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് അനീഷ്, പ്രധാനാധ്യാപിക ഷീബ, സന്ദീപ് എന്നിവർ പ്രസംഗിച്ചു