മൊകേരി :മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും,പരിസ്ഥിതി ക്ലബ്ബിൻ്റെയും , സംയുക്താഭിമുഖ്യത്തിൽ “രുചി പെരുമ2024 ”
(ഭക്ഷ്യ മേള) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുക എന്ന ഉദ്ധേശത്തോടെ വർഷങ്ങളായി സ്കൂളിൽ നടത്തിവരുന്ന ഫുഡ് ഫെസ്റ്റിൻ്റെ ഈ വർഷത്തെ ആദ്യത്തെ ഭക്ഷ്യമേള ഫുഡ് സേഫ്റ്റി അസി:കമ്മീഷണർ കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ഭക്ഷണ സുരക്ഷയെ കുറിച്ചും പാരമ്പര്യ ഭക്ഷണ വൈവിധ്യങ്ങൾ തിരിച്ചുവരേണ്ട ആവിശ്യകതയെ കുറിച്ചും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
തുടർന്ന് ഫുഡ് സേഫ്റ്റി ഓഫീസർ പി ഷോണിമ ഭക്ഷണങ്ങളിലെ മായങ്ങളെ കുറിച്ചു ക്ലാസ് എടുത്തു.ചക്ക കുരു പായസം,ചക്ക പായസം,ചക്ക അട, ചക്ക പുഴുക്ക്,ചക്ക പുഡ്ഡിംഗ്,ചക്ക പുട്ട്,ചക്ക അച്ചാർ ,മാങ്ങ പുട്ട്,മാങ്ങ പായസം,മാങ്ങ അട , മുത്താറി പുട്ട്, തുടങ്ങി വിവിധ തരം പുട്ടുകൾ , അടകൾ ,വിവിധ നാടൻ പഴ വർഗ്ഗങ്ങൾ തുടങ്ങി നൂറോളം ഭക്ഷണ വൈവിധ്യങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു . സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, SRG കൺവീനർ കെ.പി. സുലീഷ് , എം ടി സനേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.വി അജേഷ് നന്ദി പ്രകാശിപ്പിച്ചു. റിത്വിക്, ആദർശ്, പി.ആർ . അഭിലാഷ്, അതുൽ ബാബു , വി. പി. ഷീജ, ടി.പി. ഗിരിജ, നിലീന രാമചന്ദ്രൻ, രശ്മി, വി.വി. ബീന , കെ.ഷാജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.