Zygo-Ad

കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ മികച്ച പി ടി എ പ്രസിഡന്റ്‌ ആയി പി കെ അലിയെ തിരഞ്ഞെടുത്തു.

പാനൂർ : കൂത്തുപറമ്പ നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ മികച്ച പി ടി എ പ്രസിഡന്റ്‌ ആയി കടവത്തൂർ പി കെ എം എച് എസ് എസ് പി.ടി.എ പ്രസിഡന്റ്‌ ആയ പി കെ അലിയെ തിരഞ്ഞെടുത്തു.

പി ടി എ പ്രസിഡന്റ്‌ എന്ന നിലയിൽ അലി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വിദ്യാഭ്യാസ വിദഗ്ധർ അടങ്ങുന്ന ജൂറി പി കെ അലിയെ അവാർഡ് ജേതാവായി തിരഞ്ഞെടുത്തത്. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയാണ് നിലവിൽ പി കെ അലി. അറിയപ്പെടുന്ന ജീവ കാരുണ്യ പ്രവർത്തകനും, സംഘാടകനുമാണ് പി കെ അലി.നാളെ ഉച്ചക്ക് 2മണിക്ക് കൂത്തുപറമ്പ റാണിജയ് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അലി അവാർഡ് ഏറ്റു വാങ്ങും.

വളരെ പുതിയ വളരെ പഴയ