Zygo-Ad

പിആർഎം കൊളവല്ലൂർ ഹൈസ്കൂളിൽ വിജയോത്സവം നടത്തി

ഈ വർഷം പരീക്ഷ എഴുതി 396 വിദ്യാർത്ഥികളിൽ മുഴുവൻ പേരും വിജയിക്കുകയും 61 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തതിന്റെ സന്തോഷത്തിൽ പിആർഎം കൊളവല്ലൂർ ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത യുടെ അധ്യക്ഷതയിൽ കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെഡലുകൾ വിതരണം ചെയ്തു. സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദീൻ വിജയികൾക്ക് നൽകിയ കേക്ക് അധ്യാപകരും വിദ്യാർത്ഥികളും പിടിഎ പ്രതിനിധികളും ചേർന്ന്
സ്കൂൾ അങ്കണത്തിൽ മുറിച്ച് ആഘോഷിച്ചു. PTA പ്രസിഡണ്ട് സമീർ പറമ്പത്ത്, മാനേജ്മെന്റ് പ്രതിനിധി പി കെ പ്രവീൺ,പഞ്ചായത്ത് മെമ്പർ പി മഹിജ, മദർ പി ടിഎ പ്രസിഡണ്ട് പി സമീറ, അധ്യാപകരായ ഷജിൽ കുമാർ കെ,രാജീവൻ കെ കെ, പ്രശാന്ത് പി, ബേബി സി,പിടിഎ ഭാരവാഹികളായ സുനിൽകുമാർ, വിനോദൻ, രാഗേഷ് കെ ടി ,സിനി കെ, മാധവൻ എം തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ