പാനൂർ നഗര സഭയിൽ മഴയത്തും മുന്പേ ക്യാപെയിന്റെ ഭാഗമായി പെരിങ്ങത്തൂരിൽ മഴക്കാലപൂർവ്വശുചീകരണത്തിന് തുടക്കമായി.നഗര സഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്യിതു കൗൺസിലർ എം പി. കെ അയ്യൂബ് അധ്യക്ഷം വഹിച്ചു നഗര സഭയിലെ 40 വാർഡുകളിലും സംഘാട സമിതി വിളിച്ചു ചേർത്ത് ശുചീകരണ പ്രവർത്തങ്ങൾ നടന്നു വരികയാണ്.കരിയാട് പാനൂർ എന്നിവിടങ്ങളിൽ മെഗാ ശുചീകരണം നടക്കുന്നതാണ്.
ചടങ്ങിൽ കൗൺസിലർമ്മാരായ ആവോലം ബഷീർ, മുസ്തഫ കല്ലുമ്മൽ പെരിങ്ങളം മെഡിക്കൽ ഓഫീസർ dr റഹനാസ്,ഹെൽത്ത് സൂപ്പർ വൈസർ ശശി, ജെഎച് ഐ ഉണ്ണികൃഷ്ണൻ,ഖാലിദ് പിലാവുള്ളതിൽ, പ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഹമീദ് കിടഞ്ഞി എന്നിവർ പ്രസംഗിച്ചു.
പെരിങ്ങത്തൂരിലെ ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ, ഹരിത സേന അംഗങ്ങൾ ആരോഗ്യ പ്രവർത്തകർ കണ്ടിജെന്റ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു രാവിലെ 11 മണിവരെ കടകളടച്ചു വ്യാപാരികൾ ശുചീകരണത്തിൽ പങ്കാളികളായി.