പാനൂർ : ഉമ നെൽവിത്ത് നെൽകൃഷിക്ക് വേണ്ടി കൃഷി ഭവനിൽ എത്തിയിട്ടുണ്ട്. കർഷകർ 2024-2025ലെ നികുതി ചീട്ടിന്റെ കോപ്പി, ആധാർ കോപ്പി, പാസ്സ് ബുക്ക് കോപ്പി, എന്നിവയുമായി വന്ന് നെൽവിത്ത് വാങ്ങണം. വിത്ത് നട്ട് 20 ദിവസം കഴിയുമ്പോൾ ഓഫീസിൽ അറിയിക്കുകയും ജനകീയാസൂത്രണം വഴി അപേക്ഷ നൽകുകയും ചെയ്‌താൽ ഒരു സെന്റിന് 80-85/- വരെ കൂലിച്ചിലവ് ലഭിക്കുന്നതാണ് കൂടെ നെൽകൃഷി 45ദിവസത്തിന് അകം ഇൻഷുറൻസ് ചെയ്യേണ്ടതുമാണ് (സെന്റ്ന് ഒരു രൂപയാണ് ഇൻഷുറൻസ് തുക ).