കരിയാട് :സുസ്ഥിര വികസനത്തിന് അയൽകൂട്ട പെരുമ എന്ന തലക്കെട്ടിൽ പാനൂർ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ നടന്ന് വരുന്ന സംഗമം പലിശ രഹിത അയൽകൂട്ടായ്മകളുടെ ദശവാർഷികാഘോഷ സമാപന സമ്മേളനവും സമ്മാനദാനവും കരിയാട് കാരുണ്യ സെൻ്ററിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉത്ഘാടനം ചെയ്തു. കാരുണ്യ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു .
ട്രസ്റ്റ് സെക്രട്ടറി നാസർ വെങ്ങളത്തിൽ , സെൻ്റർ പരിപാലന കമ്മിറ്റി പ്രസിഡണ്ട് ടി.കെ ബഷീർ മാസ്റ്റർ , സുലൈഖ പുതുക്കൂൽ , ശരീഫ പുതിയെടുത്ത് , ജമാഅത്തെ ഇസ്‌ലാമി കരിയാട് യൂണിറ്റ് പ്രസിഡണ്ട് കെ.എം കുഞ്ഞബ്ദുല്ല , വനിതാ വിഭാഗം യൂണിറ്റ് പ്രസിഡണ്ട് ടി ബേനസീർ തുടങ്ങിയവർ സംസാരിച്ചു.
ദശവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന വിവിധ മൽസരങ്ങളിൽ പങ്കെടുത്ത അംഗങ്ങൾക്കും മികച്ച പ്രവർത്തനം കാഴ്ചവെച്ച അയൽകൂട്ടങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു . പാനൂർ വെൽഫെയർ സൊസൈറ്റി സെക്രട്ടറി വി.കെ മജീദ് സ്വാഗതവും കെ.കെ അസ്ലം നന്ദിയും പറഞ്ഞു.