Zygo-Ad

വൈദ്യർപീടികയിൽ നിന്നും വാൾ പിടിച്ചെടുത്ത സംഭവം. സമഗ്രാന്വേഷണം വേണമെന്ന് ബിജെപി.

പാനൂർ:എലാങ്കോട് വൈദ്യർ പീടികയിലെ വലിയ പറമ്പത്ത് മുസ്തഫയുടെ വീട്ടിൽ നിന്നും വാളുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പാനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് എം.രത്നാകരൻ ആവശ്യപ്പെട്ടു. വാളുകൾ പിടിച്ചെടുത്ത സ്ഥലത്തെ യുവാവ് എസ്ഡിപിഐ നേതാവാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ശേഖരിച്ചതാണ് ആയുധങ്ങൾ.ഇത് അന്വേഷണ വിധേയമാക്കണം.എസ്ഡിപിഐ പ്രാദേശിക നേതാവിനെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകണമെന്നും എം. രത്നാകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ