പാനൂർ :തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ വിളേക്കാട്ടൂർ തെക്കും മുറി നെല്ലിയുള്ള പറമ്പത്ത് മന്ദിക്ക് പറമ്പിൽ ജോലിക്ക് പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്ക് പറ്റിയത്. അവർ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്, പഞ്ചായത്ത് ഭരണ സമിതി ഇന്ന് രാവിലെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി, കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, പഞ്ചായത്ത് പ്രസിഡണ്ട് . വി.കെ തങ്കമണി, വൈസ് പ്രസിഡണ്ട് നല്ലൂർ ഇസ്മായിൽ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, വാർഡ് മെമ്പർ വി.പി മനോജൻ, മെമ്പർമാരായ യശോദ ടി.പി, സുലൈഖ സി. കെ എന്നിവർ പരിയാരം മെഡിക്കൽ കോളേജിലുള്ള രോഗിയെ സന്ദർശിച്ച് അടിയന്തര സഹായം നൽകി .