പാനൂർ:ബോംബ് രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ 06-04-2024 ശനിയാഴ്ച രാവിലെ 8.30 ന് സമാധാന സന്ദേശ ജാഥ നടത്തുന്നു. പാനൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ബസ്റ്റാന്റിലേക്കാണ് സമാധാന സന്ദേശ ജാഥയെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.