Zygo-Ad

യുഡിഎഫ് വടകരയിൽ ഉയർത്തുന്ന അക്രമ രാഷ്ട്രീയത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് പാനൂരിലെ ബോംബ് സ്ഫോടനത്തിലെ സിപിഎം പ്രവർത്തകൻ്റെ മരണമെന്ന് ഷാഫി പറമ്പിൽ.

പാനൂർ: വടകര ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് ഉയർത്തുന്ന സിപിഎം അക്രമരാഷ്ട്രീയത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്ന് പാനൂരിൽ നടന്ന ബോംബ് സ്ഫോടനമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നാളെ പാനൂർ ഭാഗത്ത് ഞങ്ങളുടെ പ്രചരണം പോകേണ്ട സ്ഥലത്താണ് ബോംബ് നിർമ്മാണം നടന്നതും, ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതും.

ഇത് വിഷുവിനോ, പെരുന്നാളിനോ പൊട്ടിക്കാനായി ഉണ്ടാക്കിയതല്ല, മറിച്ച് ഞങ്ങൾക്ക് നേരെ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗം തന്നെയാണ് ഇത്. യുവാക്കളെ കുരുതി കൊടുത്ത് സിപിഎം നടത്തുന്ന കിരാതമായ രാഷ്ട്രീയം നേതൃത്വം അവസാനിപ്പിക്കണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ